മനുഷ്യസാധ്യമായതെല്ലാം നിങ്ങള്‍ക്ക് നല്‍കാനായി....


മലയാള ഭാഷാ പഠനം സംസ്ഥാനത്ത് നിര്‍ബന്ധമാക്കിയെങ്കിലും, ഇനിയും മലയാളപദം സാധ്യമാവാത്ത ചില പ്രയോഗങ്ങളുണ്ട് മലയാളികള്‍ക്കിടയില്‍‍. അതിലൊന്നാണ് ഇവന്‍റ് മാനേജ്മെന്‍റ്. സാധാരണക്കാരില്‍ പലര്‍ക്കും ഇന്നും ആ പദം പരിചിതമല്ല.. ഇടത്തരക്കാര്‍ക്ക് ആ പദം കൊണ്ട് അര്‍ഥമാക്കുന്നതെന്താണെന്നറിയാമെങ്കിലും ആ പദം അവരുടെ ജീവിതത്തില്‍ പ്രത്യേകിച്ച് സ്വാധീനമൊന്നും ചെലുത്തുന്നില്ലെന്ന് അവര്‍ വിശ്വസിക്കുന്നു.. ഇപ്പോഴും ഇവന്‍റ് മാനേജ്മെന്‍റ് എന്നാല്‍ കണ്ണഞ്ചിപ്പിക്കുന്ന, ദൃശ്യങ്ങളുടെ, ശബ്ദകോലാഹങ്ങളുടെ അകമ്പടിയോടുള്ള ആഘോഷങ്ങള്‍ മാത്രമാണെന്നാണ് മലയാളികളുടെ പൊതുധാരണ.. ആ ധാരണയെ തിരുത്തുകയാണ് കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യൂഫോറിയ ഇവന്‍റ്സ് ടീം.

ജനനം മുതല്‍ വിവാഹവും മരണവും വരെ, സ്ഥാപനങ്ങളുടെ കാര്യത്തിലാണെങ്കില്‍ ഓഫീസ് ഉദ്ഘാടനം മുതല്‍ കമ്പനിയുടെ നേതൃത്വത്തില്‍ നടക്കുന്ന വന്‍ കോര്‍പ്പറേറ്റ് പരിപാടികള്‍ വരെ ഇന്ന് ഇവന്‍റ് മാനേജ്മെന്‍റുകളെ ഏല്‍പ്പിച്ചാലോ എന്ന് ചിന്തിക്കുന്നവര്‍ കൂടിവരുന്നുണ്ട്. കാരണം ഒരു പൊതുപരിപാടിയെ അടുക്കും ചിട്ടയോടും കൂടി വീഴ്ചകളില്ലാതെ പ്രൊഫഷണലായി കൈകാര്യം ചെയ്യുന്ന ബിസിനസ്സാണ് അത്. നിങ്ങള്‍ വിളിക്കുന്ന അതിഥികളെ തൃപ്തിപ്പെടുത്തുന്നതില്‍ നിങ്ങളെടുക്കുന്ന റിസ്കും ടെന്‍ഷനുമാണ് ഒരു ഇവന്‍റ് ടീം ലഘൂകരിച്ചുതരുന്നത്. സത്യത്തില്‍ ഒരുതരം ക്രൈസിസ് മാനേജ്മെന്‍റാണ് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനികളുടെ ധര്‍മം.

പണ്ട് നഗരത്തില്‍ മാത്രമായിരുന്നു ഇത്തരം ടീമുകള്‍ക്ക് റോളെങ്കില്‍ ഇന്നത് ഗ്രാമപ്രദേശങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. കേരളീയ ഗ്രാമങ്ങളെല്ലാം കൊച്ചുകൊച്ചു ടൌണ്‍ഷിപ്പുകളാണിന്ന്. അഞ്ചുസെന്‍റ് നിവാസികളോ, വില്ല-ഫ്ലാറ്റ് നിവാസികളോ ആയി ഗ്രാമീണരും മാറിക്കഴിഞ്ഞു. ആഘോഷങ്ങളെ കണ്‍വെന്‍ഷണല്‍ സെന്‍ററുകളിലേക്ക് മാറ്റാനും കാറ്ററിംഗ് ഏജന്‍സികളെ തേടി നടക്കാനും സാധാരണക്കാരും തുടങ്ങിയിരിക്കുന്നു.

''നഗരമെന്നോ, ഗ്രാമമെന്നോ വ്യത്യാസമില്ലാതെ വ്യക്തികളുടെ ആഘോഷങ്ങളെന്തുമാവട്ടെ, അവരുടെ ആവശ്യങ്ങളുടെ, ആഗ്രഹങ്ങളുടെ കോര്‍ഡിനേനേഷനാണ് ഞങ്ങള്‍ ഏറ്റെടുക്കുന്നത്. അതുവഴി അവരുടെ ടെന്‍ഷന്‍ ലഘൂകരിക്കപ്പെടുന്നു. അവരുടെ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കൊപ്പം അവരുടെ ആഘോഷത്തില്‍ ഒരു അതിഥിയായി മാറാന്‍ അവര്‍ക്കും  പറ്റുന്നു...’’

യുഫോറിയ എന്ന വാക്കിനര്‍ഥം  തന്നെ ഹൃദയത്തില്‍ നിന്നുവരുന്ന സന്തോഷമെന്നാണ്.   പുതുതലമുറ തങ്ങളുടെ സന്തോഷം പ്രകടിപ്പിക്കാന്‍ ഉപയോഗിക്കുന്ന വാക്കാണ് yahhh എന്നത്. U 4  Yahh എന്നാണ് യുഫോറിയ എന്ന വാക്കിനെ ഞങ്ങള്‍ ലോഗോയിലൂടെ അര്‍ഥമാക്കിയിരിക്കുന്നത്. നിങ്ങളെ സന്തോഷത്തില്‍ ആറാടിക്കാനാണ് ഞങ്ങള്‍ എന്ന് കമ്പനിയുടെ ലോഗോയിലൂടെ തന്നെ  വാഗ്ദാനം ചെയ്യുന്നു.

പ്രശസ്ത എഴുത്തുകാരനും പത്രാധിപരുമായ ശ്രീ പി.കെ പാറക്കടവിന്‍റെ കഥകളുടെയും പെയിന്‍റിംഗുകളുടെയും പ്രദര്‍ശനവും വില്‍പനയും സംഘടിപ്പിച്ചുകൊണ്ട് ഒരു കള്‍ച്ചറല്‍ ഇവന്‍റുമായാണ് യൂഫോറിയ കോഴിക്കോട് സാന്നിധ്യം അറിയിക്കുന്നത്. തുടര്‍ന്ന് ലോക ആനിമേഷന്‍ ദിനത്തില്‍ കളര്‍ബോക്സ് ആനിമേഷനുവേണ്ടി ഹ്യൂമര്‍ ഫെസ്റ്റ് എന്ന പേരില്‍ കാര്‍ട്ടൂണിസ്റ്റുകളുടേയും ആനിമേറ്റര്‍മാരുടെയും അപൂര്‍വ സംഗമവും ഒരുക്കിയത് യൂഫോറിയയായിരുന്നു. കൂടാതെ കോഴിക്കോട്ടെ പ്രശസ്തമായ ഹൈലൈറ്റ് മാളും ഹൈസണ്‍ ഹെറിറ്റേജും അടക്കം നിരവധി ഓഡിറ്റോറിയങ്ങളില്‍ അനവധി വര്‍ണാഭമായ ചടങ്ങുകള്‍ക്ക് യൂഫോറിയ നേതൃത്വം നല്കി.


''ഇവന്‍റ് മാനേജ്മെന്‍റ് എന്നാല്‍ വര്‍ണാഭമായ ആഘോഷങ്ങള്‍ക്കു മാത്രമുള്ളത് എന്ന ധാരണയെ തിരുത്തണമെന്ന ലക്ഷ്യത്തിലാണ് യൂഫോറിയ പ്രവര്‍ത്തന തുടങ്ങുന്നത്. തുടക്കത്തില്‍ ചെയ്ത രണ്ട് ഇവന്‍റുകളും കള്‍ച്ചറല്‍ ഇവന്‍റുകളാക്കിയത് ബോധപൂര്‍വമായ ശ്രമം തന്നെയായിരുന്നു. സാമ്പത്തിക ലാഭം ഒരുപക്ഷേ അധികം ഉണ്ടായെന്നുവരില്ല.. എന്നാലും ചില സാമൂഹ്യപ്രതിബദ്ധതകള്‍ അതുവഴി നിറവേറ്റാന്‍ കഴിയണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്''

തത്സമയം ദിനപത്രം പോലുള്ള  തുടക്കക്കാരായ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പ്രമോഷന്‍ വര്‍ക്കുകളും ഈ കാലയളവിനുള്ളില്‍ യൂഫോറിയയെ തേടിയെത്തി. അതെല്ലാം ഉപഭോക്താവിനെ തൃപ്തിക്കനുസരിച്ച് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചുവെന്നതിലൂടെ ഇവന്‍റ് മാനേജ്മെന്‍റ് എന്നാല്‍ ആഘോഷങ്ങളുടെ മാത്രം ഒരു മേഖലയല്ലെന്ന് ജനങ്ങളെ ബോധവത്കരിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.

ഒരു വിദ്യാഭ്യാസസ്ഥാപനത്തിന് ഒരു അക്കാദമിക് കാലയളവിലേക്കാവശ്യമായ എന്ത് സേവനങ്ങളും എന്നത് യൂഫോറിയയുടെ മാത്രം പാക്കേജാണ്. നിലവില്‍ കോഴിക്കോട് ജില്ലയിലെ നാല് പ്രമുഖ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഈ പദ്ധതിയുടെ ഭാഗമായിക്കഴിഞ്ഞു. ഇപ്പോഴും ഇവന്‍റ് മാനേജ്മെന്‍റ് എന്നാല്‍ എംബിഎ പഠനത്തിനിടയിലെ ഒരു പേപ്പര്‍ മാത്രമാണ് കേരളത്തിലെ പല വിദ്യാര്‍ത്ഥികള്‍ക്കും. അതില്‍ നിന്ന് വ്യത്യസ്തമായി ഈ രംഗത്ത് പഠനമാഗ്രഹിക്കുന്നവര്‍ക്കു വേണ്ടി, വിദ്യാഭ്യാസ രംഗത്തേക്ക് കൂടി കടക്കാനുള്ള തയ്യാറെടുപ്പിലാണ് ടീം യൂഫോറിയ.


Call: 9846770047

Comments